Tag Archives: AIRevolution

AI യുഗത്തിലെ ഡിജിറ്റൽ മീഡിയാ യുദ്ധതന്ത്രം – 2026ൽ എന്തു ചെയ്യാം?

കഴിഞ്ഞ വർഷത്തെ തീരുമാനങ്ങളിൽ ചിലതെല്ലാം നടപ്പായി, ഭൂരിഭാഗവും എട്ടുനിലയിൽ പൊട്ടി. പിന്നെന്തിനാ.. ഇത്തവണ തേരും തെളിച്ചു വരുന്നതെന്ന് ചോദിച്ചാൽ… പതിവ് ഉത്തരം തന്നെ.. പിന്തുടർന്ന് വരുന്ന ആചാരമല്ലേ, എന്തിനാ മുടക്കുന്നത്..

കരിയർ: AI യുടെ വരവ് ഡിജിറ്റൽ. മീഡിയ ഇൻഡസ്ട്രിയെ തലകുത്തനെ മറിച്ചിട്ടുവെന്നു തന്നെ പറയാം. ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാവുന്ന മാറ്റങ്ങളല്ല ഇതൊന്നും.

  1. SEO-യിൽ നിന്ന് GEO-യിലേക്ക്: 2026-ഓടെ സെർച്ചുകളുടെ 25% AI കൈകാര്യം ചെയ്യും. ഇനി വെറും ലിങ്കുകൾക്ക് വേണ്ടിയല്ല, ChatGPT, Perplexity പോലുള്ള AI മോഡലുകൾ നിങ്ങളുടെ വെബ്സൈറ്റിനെ ഒരു ‘Source’ ആയി പറയുന്നതിന് വേണ്ടിയാണ് (Citation Share) നമ്മൾ പ്രവർത്തിക്കേണ്ടത്. അവർക്ക് വേണ്ടിയും എഴുതണം. 2026ൽ 25 ശതമാനം സെർച്ചുകളും AI കൊണ്ടുപോകും.
  2. വിശ്വസ്തത (E-E-A-T): എഴുതുന്ന ആളുടെ ക്രെഡൻഷ്യൽസ്, ഫോട്ടോ, കൃത്യമായ ഡാറ്റ എന്നിവ AI പരിശോധിക്കും. വെറും കണ്ടന്റ് പോരാ, അത് ആര് എഴുതി എന്നത് പ്രധാനമാണ്. (നേരത്തെ ഉള്ള സംഗതി ആണെങ്കിലും അതിൻ്റെ പ്രാധാന്യം എത്രയോ മടങ്ങ് കൂടി. സ്വന്തം പേരിൽ എഴുതാൻ മടിയുള്ളവർക്ക് ഇനി ജീവിച്ചു പോവുക ബുദ്ധിമുട്ടായിരിക്കുമെന്ന് ചുരുക്കം)
  3. മൾട്ടി-പ്ലാറ്റ്‌ഫോം: ഗൂഗിൾ മാത്രമല്ല, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെയും ആളുകൾ വിവരങ്ങൾ തിരയുന്നു. എല്ലായിടത്തും ഒരേപോലെ സാന്നിധ്യം ഉറപ്പാക്കണം. ഇവയെല്ലാം ചേർന്ന സിംഗിൾ ഐഡൻ്റിറ്റിയും ഇനി ക്രെഡിബിലിറ്റിയുടെ ഭാഗമാണ്.
  4. സാങ്കേതിക മാറ്റം: llms.txt ഫയലുകൾ ഉപയോഗിച്ചും കൃത്യമായ Schema Markup (JSON-LD) നൽകിയും AI-ക്ക് നിങ്ങളുടെ സൈറ്റ് എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിലാക്കണം. സൈറ്റ് അതിവേഗം.ലോഡ് ആകണം.
  5. Short-Form Video First: YouTube Shorts, Instagram Reels എന്നിവയിലൂടെ AI-ക്ക് എളുപ്പത്തിൽ ഇൻഡക്സ് ചെയ്യാവുന്ന വീഡിയോ കണ്ടന്റുകൾ നിർമ്മിക്കുക. എന്നാൽ ഈ വീഡിയോ നമുക്ക് റവന്യു തരുന്നത് കുറവായിരിക്കുമെന്നതിനാൽ long format വീഡിയോകളിലും ഊന്നൽ കൊടുക്കണം.

ചുരുക്കത്തിൽ ഇത്രയും കാലം ചെയ്തു വന്ന, അല്ലെങ്കിൽ ശീലിച്ചു വന്ന ഒന്നും നമ്മളെ പുതിയ സാമ്പത്തിക വർഷത്തിൽ സഹായിക്കില്ല. Target oriented culture പിന്തുടരുന്ന ഞങ്ങളുടെ പോലുള്ള സംവിധാനത്തിൽ breakeven എന്നതിന് വലിയ പ്രസക്തിയുണ്ട്. മാറ്റത്തോട് പോസിറ്റീവായി പ്രതികരിക്കുന്നവർക്ക് മാത്രമേ. പിടിച്ചു നിൽക്കാനാകൂ.

വ്യക്തിപരം : കഴിഞ്ഞ വർഷത്തിൻ്റെ അവസാനമാകുമ്പോഴേക്കും പതിറ്റാണ്ടുകളായി ചെയ്തിരുന്ന ജോലിയിൽ നിന്നും വ്യത്യസ്തമായ, എന്നാൽ പുതുമയുള്ള ഒരു വർക്കിങ് പ്രൊഫൈൽ കിട്ടിയിരുന്നു. ബോറടിച്ചിരുന്ന എനിക്കു കിട്ടിയ ലോട്ടറി തന്നെയായിരുന്നു അത്. പുതുവർഷത്തിൽ അതിനെ മാക്സിമം പോസിറ്റിവിറ്റിയിലേക്ക് ഉയർത്തുകയും അതിനെ തടസ്സപ്പെടുത്തുന്ന എല്ലാത്തിനെയും വെട്ടിമാറ്റുകയും ചെയ്യുകയെന്നതാണ് തീരുമാനം.

രണ്ടാമത്തെ കാര്യം Sales Marketing മേഖലയിൽ kure കാര്യങ്ങളിൽ ഇടപെട്ടു അതിലും കൂടുതൽ അറിവ് നേടണമെന്നുണ്ട്. പണ്ട് എഡിറ്റർ കം മാനേജർക്ക് വേണ്ട knowledge മതിയായിരുന്നെങ്കിൽ പുതിയ കാലത്ത് അതിനും മുകളിൽ ഒരു സ്പെഷ്യലിസ്റ്റ് ആയിരുന്നാലെ ഇപ്പോഴത്തെ എൻ്റെ ബിസിനസ് run ചെയ്യാനാകുവെന്ന ഉത്തമ ബോധ്യമുണ്ട്. ചുരുക്കത്തിൽ users , story count ennu കരഞ്ഞിടത്ത് റവന്യു..റവന്യു എന്ന് മാത്രം കരഞ്ഞാലെ പിടിച്ചു നിൽക്കാനാകൂ. സ്വന്തം നിലനിൽപ്പിന് മാത്രമല്ല… ടീമിൻ്റെ നിലനിൽപ്പിനും.

മൂന്നാമത്തെ കാര്യം. ഇത്രയും കാലം വീഡിയോ ബിസിനസിനെ മീഡിയ desk മോഡലിലാണ് നോക്കി കണ്ടിരുന്നത്. അതിന്, പ്രധാനകാരണം പരിമിതികൾ തന്നെയായിരുന്നു. എന്നാൽ പുതിയ കാലത്ത് ഒരു vloger ചിന്തിക്കുന്ന പോലെ ചിന്തിച്ചു ഒരു യൂട്യൂബ്, ഫേസ്ബുക്ക്, shorts culture ഉണ്ടാക്കണം. എന്നാലെ റവന്യു വരൂ..പരിമിതികൾ വീണ്ടും സജീവമാണെങ്കിൽ വ്യക്തിപരമായി ഈ മാറ്റത്തിന് ശ്രമിക്കും. ഈ ട്വിസ്റ്റ് എങ്ങനെയുണ്ട് feel ചെയ്യാൻ vendi മാത്രം.

നാലാമത്തെ കാര്യം. ഫിനാൻഷ്യൽ സർട്ടിഫിക്കേഷൻ പ്രോസസ് സ്പീഡിലാക്കണം. 2026 അവസാനിക്കുമ്പോഴേക്കും നാല് certificate എങ്കിലും സ്വന്തമാക്കണം. എന്നിട്ട് അതിൻ്റെ വാണിജ്യ benefits കൂടി ജോലിയിൽ value add ചെയ്യാൻ ഉപയോഗപ്പെടുത്തണം.

അഞ്ചാമത്തെ കാര്യം. കിഷൻ്റെ പത്താം ക്ലാസ് ആണ്. ഇത് പൂർത്തിയാകുന്നതോടെ കൊച്ചി വിടാൻ എന്തൊക്കെ ചെയ്യണം, അതെല്ലാം ചെയ്യാൻ ശ്രമിക്കും.

അവസാനത്തെ കാര്യം. വലിയ മാറ്റം നടക്കുന്ന ഈ കാലത്ത് ഞാനായിട്ട് റിസോഴ്സ് പ്ലാനിങ്ങിൽ ഒരു executioner role എടുക്കില്ല. അതെ സമയം അതൊരു ശാസനയായി വന്നാൽ അത് അപ്പോൾ ആലോചിക്കാം.

ഡിജിറ്റൽ മീഡിയയുടെ ‘സീറോ ക്ലിക്ക്’ യുഗം: ന്യൂസ് പോർട്ടലുകളുടെ അതിജീവന പോരാട്ടം

ഡിജിറ്റൽ മീഡിയാ ബിസിനസ്സിൽ ഏറ്റവും കൂടുതൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ന്യൂസ് പോർട്ടൽ ബിസിനസ്സ് അല്ലെങ്കിൽ ടെക്സ്റ്റ് ബിസിനസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. എന്താണ് ഈ വൻ മാറ്റത്തിനു കാരണമെന്ന് ആലോചിക്കുന്നവർക്ക് ആശങ്കയുണ്ടാകുമെന്നത് സ്വാഭാവികം മാത്രമാണ്.

അടിസ്ഥാനപരമായ മാറ്റം: സെർച്ച് എൻജിനിലൂടെയും സോഷ്യൽമീഡിയകളിലൂടെയും ട്രാഫിക് കൊണ്ടു വന്ന് ആഡ് റവന്യു നേടുകയെന്ന പരമ്പരാ​ഗത ന്യൂസ് പോർട്ടൽ ബിസിനസ് മോഡൽ തകരുകയാണ്. ഇത്തരം ഓർ​ഗാനിക് ട്രാഫിക് നഷ്ടപ്പെടുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം.

ഗൂ​ഗിളിന്റെ ചുവടു മാറ്റം: നേരത്തെ വെബ് സൈറ്റുകൾക്ക് ട്രാഫിക് തരുന്ന, മറ്റൊരു രീതിയിൽ പറഞ്ഞാൽ gateway to the web ആയിരുന്നു ​ഗൂ​ഗിൾ. എന്നാൽ എഐയുടെ വരവോടു കൂടി എഐ ഓവർവ്യൂവും എഐ മോഡും എത്തിയതോടെ ​ഗൂ​ഗിൾ സെർച്ച് എൻജിനിൽ നിന്നും ആൻസർ എൻജിനിലേക്ക് ചുവട് മാറ്റുകയാണ്. യൂസേഴ്സിന് ഒരു ലിങ്കും ക്ലിക്ക് ചെയ്യാതെ അവരുടെ ഉത്തരം ലഭിക്കും. വാസ്തവത്തിൽ ഈ ‘സീറോ ക്ലിക്ക്’ ഫിനോമിനയാണ് ന്യൂസ് പോർട്ടലുകളുടെ അന്തകനായി കൊണ്ടിരിക്കുന്നത്.

ഗൂ​ഗിൾ കോർ അപ്ഡേറ്റ്സ്: കൊല്ലത്തിൽ പത്തോളം തവണ നടക്കുന്ന ഗൂഗിൾ കോർ അപ്പ് ഡേറ്റ്സ് മാമാങ്കം ട്രാഫിക്കിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും കൃത്യമായ സ്ട്രാറ്റജിയും പ്ലാനിങും സാധ്യമാകാത്ത രീതിയിൽ കോർ അപ് ഡേറ്റ്സിൻറെ ഇംപാക്ട് മാസങ്ങളോളം നീണ്ടു നിൽക്കും. നമ്മൾ കോർപ്പറേറ്റ് ​ഗ്രൂപ്പിന്റെ ഭാ​ഗമാണെങ്കിൽ ​ഗോൾ പോസ്റ്റ് തന്നെ ഇടയ്ക്കിടെ എടുത്തു മാറ്റി വെയ്ക്കേണ്ടി വരുമെന്ന് ചുരുക്കം.

EEAT ഇംപാക്ട്: ​ഗൂ​ഗിളിന്റെ അൽ​ഗൊരിതം ‘Experience, Expertise, Authoritativeness, and Trustworthiness’ എന്ന നാലു പോയിന്റുകൾക്ക് കൂടുതൽ കൂടുതൽ ഫോക്കസ് കൊടുക്കാൻ തുടങ്ങിയതിന് ആനുപാതികമായി എഐ അതിന്റെ സംഹാരരൂപത്തിൽ തന്നെ പിടിമുറുക്കാൻ തുടങ്ങിയത് ഏറ്റവും വലിയ തിരിച്ചടിയായി. ​ഗൂ​ഗിളിനാണെങ്കിൽ നിലവിലെ സാഹചര്യത്തിൽ രണ്ടിനെയും സമാന്തരമായി തന്നെ കൊണ്ടു പോയെ പറ്റൂ. ഫലം, EEAT സങ്കൽപ്പത്തിന് അനുസരിച്ച് എഴുത്തുകാരൻ ഏറെ സമയമെടുത്ത് തയ്യാറാക്കുന്ന സ്റ്റോറിയെ എഐ സമ്മറിയിലൂടെ വായനക്കാരിലെത്തിക്കുന്നത് ‘ഇൻവെസ്റ്റ്മെന്റ് ഓഫ് ടൈം, വാല്യു ഓഫ് ഇൻവെസ്റ്റ്മെന്റ്, റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ്’ എന്നീ പോയിന്റുകളിൽ കമ്പനികൾക്ക് ആശങ്ക വരുത്തുന്നത് സ്വാഭാവികമാണ്.

ചുരുക്കത്തിൽ നേരത്തെ കോർ അപ് ഡേറ്റിനു ശേഷം വരുന്ന നഷ്ടം എസ്ഇഒയിലൂടെയും ചില ​ഗിമ്മിക്കുകളിലൂടെയും നമുക്ക് തിരിച്ചുപിടിയ്ക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ എഐ ലോകത്ത് ഈ തിരിച്ചുപിടിയ്ക്കൽ അത്ര എളുപ്പമാകുന്നില്ല. സ്വാഭാവികമായും അടുത്ത മാസമെത്തുന്ന പുതിയ കോർ അപ്പ് ഡേറ്റിനായി കാത്തിരിക്കാം. എന്നാൽ ഓരോ മണിക്കൂറിലും അപ് ഡേറ്റ് ആകുന്ന എഐ ലോകത്തെ കുറിച്ച് കൂടുതൽ പഠിയ്ക്കുമ്പോൾ അതിൽ വലിയ പ്രതീക്ഷയില്ലാതിരിക്കുന്നതാണ് നല്ലത്.

ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടി നൽകിയിരിക്കുന്നത് സ്വതന്ത്ര്യ ന്യൂസ് പോർട്ടലുകൾക്കാണ്. എന്നാൽ ഡയറക്ട് യൂസേഴ്സ് കൂടുതലുള്ള ന്യൂസ് പോർട്ടലുകൾക്ക് ക്ഷീണമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരിക്കലും മേൽപ്പറഞ്ഞ സ്വതന്ത്ര്യ ന്യൂസ് പോർട്ടലുകളുടെ അത്ര വരില്ല. ആർക്കൊക്കെയാണ് ഡയറക്ട് യൂസേഴ്സ് കൂടുതലുണ്ടാകാൻ സാധ്യതയുള്ളതെന്ന് നോക്കാം.

പ്രാദേശിക ടെലിവിഷൻ ചാനലുകളും പത്രങ്ങളുമുള്ള മാധ്യമ​ ​ഗ്രൂപ്പുകൾക്ക് വലിയ നഷ്ടം വന്നു കാണില്ല. നിരന്തരം ബ്രാൻഡ് റീകോളിങ് നടക്കുന്നതും വർഷങ്ങളുടെ വിശ്വാസവും ചേർന്ന് യൂസേഴ്സിനെ നേരിട്ട് പോർട്ടലിലേക്ക് കൊണ്ടു വരും. സ്വതന്ത്ര്യപോർട്ടലുകളുടെ ട്രാഫിക്കിൽ പരമാവധി 70 ശതമാനം വരെ നഷ്ടമുണ്ടാകുമ്പോൾ പ്രാദേശിക മാധ്യമസ്ഥാപനങ്ങളുടെ പോർട്ടലുകളിൽ ഇത് പരമാവധി 40 ശതമാനത്തിന് താഴെയായിരിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. എല്ലാവര്‍ക്കും നഷ്ടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക്, ഡയറക്ട് യൂസേഴ്സിന്റെ കരുത്തിൽ പിടിച്ചു നിൽക്കാനുമാകുന്നുണ്ട്.

അപ്പോ ഇനി എന്തു ചെയ്യും? എഐ എന്നത് ഒരു റിയാലിറ്റിയാണ്. ഈ സത്യം അം​ഗീകരിച്ചുകൊണ്ടുള്ള സ്ട്രാറ്റജിയാണ് നമ്മൾ ഇനി കൊണ്ടു വരേണ്ടത്. മാറ്റത്തിന്റെ വേ​ഗത വളരെ കൂടുതലായതുകൊണ്ടു തന്നെ അതേ വേ​ഗതയിൽ നമ്മുടെ കൂടെയുള്ളവരെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ‘ആരെ കൊന്നിട്ടാണെങ്കിലും ട്രാഫിക്, എന്തു ചെയ്തിട്ടാണെങ്കിലും ട്രാഫിക്’ ( traffic at any cost) എന്ന സങ്കൽപ്പത്തിൽ നിന്നും യൂസേഴ്സുമായി വാല്യുബിളും ലോയലുമായ ഒരു ബന്ധം നേരിട്ട് ഉണ്ടാക്കുന്ന ഒരു സംവിധാനത്തിലേക്ക് മാറാൻ സാധിക്കണം. അതിലൂടെ ഡയറക്ട് യൂസേഴ്സിന്റെ എണ്ണവും വർധിപ്പിക്കണം.

എന്നാൽ ഇത് അത്ര എളുപ്പമുള്ളതായിരിക്കില്ലെന്ന് ഉറപ്പാണ്. കാരണം പരസ്യ വരുമാനത്തെ ആശ്രയിച്ചുള്ള ബിസിനസ്സിൽ നിന്നും Reader-first business modelലേക്ക് മാറുമ്പോൾ നമ്മുടെ കണ്ടന്റിന് അവരിൽ നിന്നും സബ് സ്ക്രിപ്ഷനിലൂടെയോ മെംബർഷിപ്പിലൂടെയോ ഡൊണേഷനിലൂടെയോ പണം വാങ്ങേണ്ടി വരുമെന്നതാണ്. കാരണം ടെക്സ്റ്റ് ബിസിനസ്സിൽ ട്രാഫിക് കുറയുമ്പോൾ അവിടെ നേരത്തെ പരസ്യം നൽകിയിരുന്നവർ മറ്റു ഫോർമാറ്റിലേക്ക് ചുവട് മാറ്റും.

അതേ സമയം ഇത്രയും കാലം കണ്ടന്റ് ഫ്രീയായി ലഭിച്ചിരുന്നവരോട് ഏതെങ്കിലും രീതിയിൽ പണം വാങ്ങണമെങ്കിൽ ആ സേവനം അത്ര മാത്രം മഹത്തരമാകണം. കേവലം പതിനഞ്ച് ശതമാനം പേർ മാത്രമാണ് ന്യൂസ് കൺസ്യൂം ചെയ്യുന്നത്. അതിൽ വാർത്ത പണം കൊടുത്ത് വായിക്കാൻ എത്ര പേർ തയ്യാറാകും. ഈ കണക്കു കൂടി ചേർത്തു വായിക്കുമ്പോൾ ഏകദേശം ചിത്രം വ്യക്തമാകും.

വീഡിയോ ഓഡിയോ: ഇൻറർനെറ്റ് ലോകത്ത് ഏറെ ആക്ടീവായ പുതിയ തലമുറ വീഡിയോ, ഓഡിയോ, പോഡ്കാസ്റ്റ്, ലൈവ് സ്ട്രീമിങ് ഏരിയകളിലാണ് കൂടുതൽ താത്പര്യം കാണിയ്ക്കുന്നത്. താമസിയാതെ മില്ലേനിയൻസും ജനററേഷൻ എക്സും ഈ ഏരിയകളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുമെന്നതിനാൽ ടെക്സ്റ്റ് ബിസിനസ്സിനൊപ്പം ശക്തമായ ഒരു വീഡിയോ ഓഡിയോ ബിസിനസ്സ് കൂടി പടുത്തുയർത്താൻ സാധിച്ചാൽ ഒരു പരിധി വരെ ഇതിനെ പ്രതിരോധിക്കാനാകും. കാരണം യുട്യൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും റവന്യു ലഭിക്കുന്നുണ്ട്. കൂടുതൽ പരസ്യക്കാർ ഈ മേഖലയിൽ സജീവമാണു താനും.

ഇമെയിൽ ന്യൂസ് ലെറ്റർ, പുഷ് നോട്ടിഫിക്കേഷൻ, കമ്യൂണിറ്റി ബിൽഡിങ് തുടങ്ങിയ ഒട്ടേറെ സജഷനുകൾ മുന്നോട്ടു വരുന്നുണ്ട്. എന്നാൽ ഇതൊന്നും നമ്മുടെ കൺസ്യൂം രീതിയിൽ അത്ര വലിയ ഇംപാക്ട് ഉണ്ടാക്കില്ലെന്ന് നമുക്കറിയാം. അതേ സമയം എല്ലാവരും അംഗീകരിക്കുന്ന ഒരു കാര്യമുണ്ട്. ഒറിജിനൽ ആൻറ് യുനിക് കണ്ടൻറ്- അത് ടെക്സ്റ്റിലായാലും വീഡിയോയിലായാലും നമ്മൾക്ക് കൈ തരും. ഡാറ്റയും കാഴ്ചയും നിറയുന്ന റിച്ച് മീഡിയ കണ്ടന്‍റുകളും വര്‍ക്കാകും. മള്‍ട്ടി ഫോര്‍മാറ്റുകള്‍ സമന്വയിക്കുന്ന ഇത്തരം കണ്ടന്‍റുകള്‍ വാണിജ്യപമായി ഉണ്ടാക്കുന്നതിന് പരിമിതിയുണ്ടെന്ന് മാത്രം.

പറഞ്ഞു വരുന്നത്, പഴയ മോഡൽ ന്യൂസ് പോർട്ടൽ ജേർണലിസത്തിന് ഇനി പ്രസക്തിയില്ല. എന്നാൽ ഇതൊരിക്കലും ന്യൂസ് ബിസിനസ്സിൻറെ അവസാനമാണെന്ന് കരുതുന്നില്ല. പ്രതിസന്ധികൾ നിറഞ്ഞ ഈ കാലവും മറികടക്കാം. പുതിയതിനെ സ്വീകരിക്കാനുള്ള ഒരു മനസ്സ് നമുക്കുണ്ടായാൽ അതിനനുസരിച്ച് അതിവേഗം മാറിയാൽ അപ്പുറത്ത് കൂടുതൽ സ്റ്റേബിളായ ആശങ്കകൾ കുറഞ്ഞ ഒരു കാലം നമുക്കു വേണ്ടി കാത്തിരിക്കുന്നുണ്ടെന്നു പ്രതീക്ഷിക്കാം. പക്ഷേ, ഒരു കാര്യം ഉറപ്പിക്കാം.

We can’t become what we need to be by remaining what we are.This is our moment to hit the reset button.