1 സ്റ്റോപ്പ് ലോസ്- പത്തു രൂപയ്ക്ക് തേങ്ങ വാങ്ങിയ ഒരാളുടെ കാര്യമെടുക്കാം. വില ഇപ്പോള്‍ എട്ടു രൂപയാണ്. എന്തു ചെയ്യും? എട്ടു രൂപയ്ക്ക് തേങ്ങ വിറ്റൊഴിവാക്കുക. നൂറു തേങ്ങയാണ് ഉള്ളതെങ്കില്‍ അയാളുടെ നഷ്ടം 200 രൂപയാണ്. വീണ്ടും തേങ്ങയ്ക്ക് വിലകുറഞ്ഞാലും അയാള്‍ക്ക് പേടിക്കേണ്ട കാര്യമില്ല. കാരണം അയാള്‍ നഷ്ടം പരിമിതപ്പെടുത്തി. ഇവിടെ പത്തു രൂപയ്ക്ക് തേങ്ങ വാങ്ങുന്പോള്‍ , എട്ട് രൂപയിലേക്ക് താഴ്ന്നാല്‍ ഞാനിത് വിറ്റൊഴിവാക്കും എന്നയാള്‍ തീരുമാനിച്ചിട്ടുണ്ട്. അതു പോലെ വില പന്ത്രണ്ട് രൂപയിലേക്ക് ഉയര്‍ന്നാലും കൊടുത്തൊഴിവാക്കാന്‍ തയ്യാറാകണം. എട്ടു രൂപ എന്നതാണ് അയാളുടെ സ്റ്റോപ് ലോസ്. ഇതു പോലെ പ്രോഫിറ്റിനും ഒരു ബ്രെയ്ക്ക് കാണണം. അത്യാഗ്രഹം പാടില്ല. ഓരോ ഓഹരിക്കനുസരിച്ചും നഷ്ടവും ലാഭവും നിശ്ചയിക്കണം. അതിന് ആ ഓഹരിയെ കുറിച്ച് കൂടുതല്‍ പഠിയ്ക്കണം. ഈ രീതിയില്‍ റിസ്ക് കുറവാണ്.
2 ആവറേജ്- ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നമ്മള്‍ വാങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞുവെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിലാണ് ആവറേജ് രീതി വര്‍ക്ക് ചെയ്യുക. തേങ്ങയുടെ കണക്കില്‍ തന്നെ നോക്കാം. പത്തു രൂപയ്ക്ക് നൂറു തേങ്ങ വാങ്ങി വെച്ചിട്ടുണ്ട്. വില ഇടിയുന്നു. എട്ടു രൂപയാകുന്നു. അപ്പോള്‍ ഈ നഷ്ടം നികത്താന്‍ ഒരു മാര്‍ഗ്ഗമുണ്ട്. 200 തേങ്ങ കൂടി അധികം വാങ്ങുക. അപ്പോള്‍ തേങ്ങയ്ക്കു വേണ്ടി മൊത്തം ചെലവാക്കിയ തുക-1000+800+800=2600. അപ്പോള്‍ ഒരു തേങ്ങയുടെ വില 8.66 പൈസ. തേങ്ങ എട്ടില്‍ നിന്നും ഉയരാന്‍ തുടങ്ങിയാല്‍ വിറ്റൊഴിവാക്കാനും തുടങ്ങുക. എട്ടില്‍ നിന്നും പത്തു തന്നെയാകാന്‍ സമയമെടുക്കും. പക്ഷേ, 8.50, 8.60 ഒക്കെ പെട്ടെന്ന് ആകും. ഈ സമയത്ത് വിറ്റൊഴിവാക്കി രക്ഷപ്പെടുക. ഇനി കൂടുതല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ പത്തു രൂപയാകുന്നതുവരെ കാത്തിരുന്നാല്‍ നഷ്ടത്തിനു പകരം നല്ല ലാഭം കിട്ടും. ഇതില്‍ റിസ്കുണ്ട്. തേങ്ങയുടെ വില കൂടുതല്‍ താഴേക്ക് പോവുകയാണെങ്കില്‍ അധിക പണം കുടുങ്ങി കിടക്കും.
3 കാത്തിരിപ്പ്-ട്രേഡിങ് നടത്തുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. വിലയിടിയുന്പോള്‍ അത് ഉയരുന്നതുവരെ കാത്തിരിക്കുക. നിര്‍ഭാഗ്യത്തിന് ഇന്ത്യയിലെ ഭൂരിഭാഗം നിക്ഷേപകരും ഈ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഓഹരി വിപണിയിലെത്തുന്ന നിങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടത്. ഞാന്‍ നിക്ഷേപകനാണോ ട്രേഡറാണോ എന്നതാണ്. ട്രേഡറാണെങ്കില്‍ നീണ്ട കാത്തിരിപ്പ് ശരിയായ കാര്യമല്ല. അതേ സമയം നിക്ഷേപകനാണെങ്കില്‍ നല്ല കന്പനികള്‍ തിരഞ്ഞെടുക്കുയും അതില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയുമാണ് വേണ്ടത്. ആകെ ശ്രദ്ധിക്കേണ്ട കാര്യം വില കുറഞ്ഞ സമയത്തുവേണം വാങ്ങാന്‍ എന്നതുമാത്രമാണ്. ഇടക്കിടെയുള്ള വിപണി കയറ്റിറക്കങ്ങളെ കുറിച്ച് അധികം ബോധവാനാകേണ്ട കാര്യമില്ല.
നല്ലൊരു സമൂഹജീവിതം സാധ്യമാക്കുന്നതിന് അതാതു പ്രദേശത്ത് പൊതുവെ ശരിയെന്ന് കരുതുന്ന ചില മൂല്യങ്ങളുണ്ടെന്നും ഈ മൂല്യങ്ങളുടെ മൊത്തം ചുമതലക്കാരനായി നമ്മള്‍ തന്നെ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഒരു സങ്കല്‍പ്പമാണ് ദൈവമെന്നും കരുതിയാല്‍….ഇല്ലാത്ത ദൈവങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ബോംബെറിയുകയും കൈവെട്ടുകയും ചെയ്യുന്നതെന്ന് ചുരുക്കം.
വിശ്വാസം നല്ലതാണ്.. ദൈവം ഉണ്ടെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍കൊണ്ടാകണം അത്. ഇല്ലെന്നാണ് വിശ്വാസമെങ്കിലും യാതൊരു കുഴപ്പവുമില്ല. പക്ഷേ, ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. വാസ്തവത്തില്‍ കണ്‍ഫ്യൂഷനും അറിവില്ലായ്മയുമാണ് മതതീവ്രവാദം ശക്തമാക്കുന്നത്.
അയ്യോ ഞാന്‍ ദൈവം ഇല്ലെന്നു വിശ്വസിച്ചാല്‍ എനിക്ക് ദൈവകോപം കിട്ടുമോ എന്നു കരുതുന്ന നിരീശ്വരവാദികളുള്ള നാടാണ് നമ്മുടെത്. അല്ലെങ്കില്‍ നല്ല കാലത്തെല്ലാം ദൈവത്തെ ചീത്ത വിളിച്ച്…ഏതെങ്കിലും പ്രതിസന്ധി മൂലം…തുടര്‍ന്നുള്ള കാലം ആരാധനാലയത്തില്‍ അന്തേവാസികളാകുന്നവരാണ് നമ്മുടെ നിരീശ്വരവാദികള്‍….
അറിയാത്തതിനെ ദൈവമായി ആരാധിക്കുന്ന രീതിയാണ് നമ്മുടെത്. അതുകൊണ്ട് തന്നെ വെള്ളവും വായുവും അഗ്നിയും ഇടിയും മിന്നലും നമുക്ക് ഒരു കാലത്ത് ദൈവമായിരുന്നു. ഉത്തരം കിട്ടാത്തതെന്തും നമുക്ക് ദൈവത്തിന്‍റെ ശക്തിയാണ്.. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് ദൈവത്തിന്‍റെ നിലനില്‍പ്പ്…
ഭക്തിയും ഭയവും ബഹുമാനവുമെല്ലാം കൂടി ചേര്‍ന്ന ഒരു വികാരം. ഇതു നല്ലതാണ്. പക്ഷേ, ആ വിശ്വാസത്തിന്‍റെ ദൗത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്പോള്‍ അത്തരം വിശ്വാസത്തിനു പ്രസക്തിയില്ലാതാകും. കൂട്ടുകാരും നാട്ടുകാരും കഴിഞ്ഞിട്ടേ ജാതിയും മതവും വിശ്വാസവും കടന്നു വരാന്‍ പാടുള്ളൂ. എല്ലാം മനുഷ്യ നന്മയ്ക്കു വേണ്ടി മനുഷ്യനുണ്ടാക്കിയതാണ്… അല്ലാതെ പരസ്പരം വെട്ടിവീഴ്ത്താനല്ല
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ അടിസ്ഥാനമാക്കിയുള്ള കമന്റ് ബോക്‌സ് വേണമെന്ന് ഒട്ടുമിക്ക വാര്‍ത്താ പോര്‍ട്ടലുകളും ആഗ്രഹിക്കാറുണ്ട്. ടെക് ക്രഞ്ച് പോലുള്ള വന്‍കിട സൈറ്റുകളില്‍ ഇത്തരത്തില്‍ ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണവും ദോഷവും. മെച്ചങ്ങള്‍
ഫേസ്ബുക്ക് നെറ്റ് വര്‍ക്കില്‍ ഇത് സൈറ്റിന്റെ റീച്ച് വര്‍ദ്ധിപ്പിക്കും. കമന്റ് അടിയ്ക്കുന്നതോടു കൂടി ആളുകള്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്യുമെന്നതിനാല്‍ കൂടുതല്‍ പേജ് വ്യൂ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
കമന്റുകള്‍ ആധികാരികമാകുമെന്നൊരു മെച്ചമുണ്ട്. ഏത് കമന്റിനും ഒരു ഫേസ്ബുക്ക് പ്രൊഫൈല്‍ ഉത്തരവാദിയായിരിക്കും. അതുകൊണ്ട് സ്പാം കമന്റുകളും തെറിവിളിയും ഇത്തിരി കുറയും.
ദോഷങ്ങള്‍
കമന്റടിയ്ക്കുന്നതിന്റെ എണ്ണം കുറഞ്ഞു വരും. കാരണം കമന്റ് ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്വന്തം ഐഡന്റിറ്റി മറച്ചു വെയ്ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.
ഏതൊരു സൈറ്റിന്റെയും അസെറ്റാണ് കമന്റുകള്‍. ഫേസ്ബുക്ക് കമന്റ് ആക്കുന്നതോടെ ഇക്കാര്യത്തില്‍ ഒരു കണ്‍ട്രോളും ഇല്ലാതാകും. ഫേസ്ബുക്കിലും അനോണികള്‍ ഒട്ടേറെയുണ്ട്. വിവാദ വാര്‍ത്തകള്‍ക്കു താഴെയിടുന്ന ചില ഫേസ്ബുക്ക് കമന്റുകള്‍ നിങ്ങളെയും അനാവശ്യമായി കേസിലേക്ക് വലിച്ചിഴയ്ക്കാം.
തത്കാല ലാഭമാണ് (കൂടുതല്‍ റീച്ച്) ലക്ഷ്യമെങ്കിലും നല്ലതുപോലെ മോഡറേറ്റ് ചെയ്യാമെന്ന വിശ്വാസമുണ്ടെങ്കിലും ഫേസ്ബുക്ക് കമന്റുകള്‍ നല്ല ഓപ്ഷനാണ്. പക്ഷേ, ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കുന്നതാണ് നല്ലത്.
First teaser trailer of new James Bond film, Spectre released Friday night. Daniel Craig’s fourth performance as bond, an Eon productions movie directed by Sam Mendes. Scheduled releasing date November 6, 2015.
രണ്ടു മൂന്നു ദിവസമായി ആറ്റുകാല്‍ പൊങ്കാലയുണ്ടാക്കുന്ന പുകില് ചെറുതൊന്നുമല്ല. പരസ്യമായി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിയ്ക്കുന്ന ഈ കലാപരിപാടിയ്ക്ക് കാലാനുസൃതമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കാലാനുസൃതമായി അപ് ഡേറ്റ് ചെയ്യുന്ന ശീലം എല്ലാ മതത്തിലുമുണ്ട്. ഇതും എത്രയും വേഗം ഈ ഗണത്തില്‍ കൂട്ടണം. പൂച്ചയ്ക്ക് ആരു മണിക്കെട്ടുമെന്ന ചോദ്യം പ്രസക്തമാണ് എങ്കിലും.
തിരുവനന്തപുരം ജില്ലയെ മുഴുവന്‍ ഒരു ദിവസം നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇതു മാറി കഴിഞ്ഞു. പണ്ട് ജില്ലയില്‍ നിന്നു മാത്രമുള്ളവരാണ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ എന്നു മുതല്‍ ചാനലുകാര്‍ ലൈവ് ക്യാമറയുമെടുത്ത് സെലിബ്രിറ്റികളെ തിരയാന്‍ തുടങ്ങി അന്നു തുടങ്ങിയാണ് ഈ കഷ്ടകാലം. ഇതു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ ആചാരത്തെ നമുക്ക് ഇത്തിരി മോഡേണാക്കുന്നതില്‍ തെറ്റൊന്നുമില്ല.
വീട്ടില്‍ പൊങ്കാല : എല്ലാവരും സ്വന്തം വീടിനു മുന്നില്‍ പൊങ്കാലയിടുകയും യാത്രയ്ക്കും താമസത്തിനും ചെലവാകുന്ന പണം ആറ്റുകാല്‍ അമ്മ ക്ഷേത്രത്തിന്റെ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന(ഇല്ലെങ്കില്‍, ഒന്നു ഉണ്ടാക്കണം) ചാരിറ്റബിള്‍ ട്രസ്റ്റിന് അയച്ചുകൊടുക്കാം. ഈ പണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി ട്രസ്റ്റിന് ഉപയോഗിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും നല്ല സന്നദ്ധ സംഘടനയ്ക്കു നല്‍കാം. തീര്‍ച്ചയായും ദേവിയുടെ അനുഗ്രഹമുണ്ടാകും. ഈ ദിവസം യാത്ര ചെയ്യുന്നതിനു ബുദ്ധിമുട്ടുണ്ടായതിനു പരിഹാരമായി സൗകര്യപൂര്‍വം ഒരു ദിവസം ദേവിയെ സന്ദര്‍ശിച്ച് പരിഹാരമാര്‍ഗ്ഗങ്ങളും ചെയ്യാവുന്നതാണ്.
പൊങ്കാല സെന്ററുകള്‍: എല്ലാ ജില്ലകളിലും പ്രധാന ദേവീക്ഷേത്രങ്ങളുമായി സഹകരിച്ച് പൊങ്കാല സെന്റുകള്‍ ആരംഭിക്കാവുന്നതാണ്. പക്ഷേ, ചാനലുകാരുടെ ഫുള്‍ ടൈം ലൈവ് പരിപാടി പൊട്ടും. ടിവിയില്‍ കാണിക്കാനുള്ള പോസിബിലിറ്റി കൂടുമെന്നു പറഞ്ഞ് നമുക്ക് ‘താരങ്ങളെ’ സമാധാനിപ്പിക്കാം.
– ഇപ്പോള്‍ നാലഞ്ച് കിലോമീറ്ററോളം വളഞ്ഞു പുളഞ്ഞു മുഴുവന്‍ റോഡുകളിലുമായി കിടക്കുന്ന പൊങ്കാല പരിപാടികളെ കുറച്ചു സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കാം. അതു മൈതാനമാകാം. ചില റോഡുകളും ഉപയോഗിക്കാം. കൂടാതെ റെഡ്മെയ്ഡ് അടുപ്പുകള്‍ ഉപയോഗിച്ച് സംഗതി പ്രതീകാത്മകമായി ചടങ്ങിന്‍റെ വേഗതകൂട്ടാം.(അത്തരത്തില്‍ ഇപ്പോള്‍ തന്നെ പല വഴിപാടുകളും ഉണ്ട്). ഇതിനായി പ്രത്യേകം ഗ്യാസ് അടുപ്പുകള്‍ ഉണ്ടാക്കാം. ഇതോടെ പരിപാടി അതിവേഗം പൂര്‍ത്തിയാകും. സഞ്ചാരസ്വാതന്ത്രം തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പക്ഷേ, ഓരോ വര്‍ഷവും ഒഴുക്ക് കൂടി വരികയാണ്. വല്ലാത്തൊരു ഫാഷന്‍ തന്നെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചാനല്‍ മേധാവികളുമായി ചര്‍ച്ച നടത്തി ഈ ലൈവ് പരിപാടിയങ്ങ് നിര്‍ത്തിയാല്‍ മതി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംഗതി പഴയ പോലെയാകും. ഇതിങ്ങനെ ടിവി കാണുന്പോള്‍ ഒരു കന്പം കയറുകയാണ്…
ഇത്രയും ആളുകള്‍ കൂട്ടം കൂടിയെത്തുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും പരിസര മലിനീകരണവും ഗതാഗത പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഈ ചടങ്ങില്‍ പങ്കെടുക്കാത്ത ഭൂരിപക്ഷത്തിനെയാണ് വെള്ളം കുടിപ്പിക്കുന്നത്. സര്‍ക്കാറിനും കോടി കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
ആരും വിശ്വാസത്തിന് എതിരല്ല, നല്ല സാമൂഹിക ജീവിതത്തിന് നല്ല വിശ്വാസങ്ങള്‍ വേണം. ഒരു കാലത്തെ ആചാരം മറ്റൊരു കാലത്തെ അനാചാരമായി മാറും. അപ്പോള്‍ ചില ഭേദഗതികള്‍ വരുത്തി നമ്മള്‍ അതിനെ അപ് ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഇന്നൊരു ദിവസം ആരും പുറത്തിറങ്ങണ്ടാ..ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു പറയുന്നതിനെ അംഗീകരിക്കാനാകില്ല. ഇതിനി ഏതു മതമോ ഏത് രാഷ്ട്രീയ പാര്‍ട്ടിയോ ആയാലും. ഇതും ഒരു ‘ഹര്‍ത്താലാണ്.’ മതവും വിശ്വാസവും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുണ്ടാക്കിയതാണ് എന്നു മറക്കരുത്.
നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു.
കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു.
ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം കലാപം ഉയര്‍ത്തിയത് സന്ദീപാണെന്നാണ് എന്റെ ഓര്‍മ, പിന്നീട് അത് ഷഹീറും അനിയന്‍ ഷാജനും ഏറ്റെടുത്തു. ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക്, അധികസമയവും ബിജെപിക്ക്, മോദിക്ക്, അപൂര്‍വം ചില സമയങ്ങളില്‍ ഇടതുപക്ഷത്തിന്…പലപ്പോഴും പിണറായിക്കെതിരേ.എടോ മനുഷ്യാ തനിക്ക് നിലപാടൊന്നും ഇല്ലേ...? ഇതില്‍ തന്നെ സന്ദീപും ഷഹീറും ഞാന്‍ കൈവിട്ടുപോയെന്ന് മുദ്രകുത്തുകയും ചെയ്തു.
ഇതില്‍ മുകളില്‍ പറഞ്ഞ രണ്ടു പ്രശ്‌നങ്ങളെയും ഞാന്‍ കാര്യമായെടുത്തുരുന്നില്ല. കാരണം എനിക്ക് എന്റെതായ ലോജിക്കുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് വെറുമൊരു കളിക്കോപ്പ് മാത്രമായിരുന്നു. ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പര്‍. ഈ പരീക്ഷണങ്ങള്‍ എന്റെ തൊഴിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.
ട്വിറ്ററിലാണ് കുറച്ചെങ്കിലും വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വം ചില നിമിഷങ്ങളിലാണല്ലോ നമുക്ക് ലൈറ്റ് കത്തുക. കഴിഞ്ഞ ദിവസം ഷഹീറും റാല്‍സണും സംയുക്തമായി നടത്തിയ ഉപദേശം ചില മാറ്റങ്ങള്‍ക്ക് എന്നെ പ്രേരിപ്പിച്ചു. അതുകൊണ്ട് ഫേസ്ബുക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന പോലെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.
മൂലധന താല്‍പ്പര്യങ്ങളെ സ്വന്തം വാളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. അതുകൊണ്ട് എന്റെ ഇതുവരെയുള്ള പോസ്റ്റുകള്‍ കണ്ട് എന്നെ ലൈക്കിയവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സലാം സലാം. ഇനിയുള്ള പോസ്റ്റുകള്‍ ഓരോ വിഷയത്തിലുമുള്ള വ്യക്തിപരമായ നിലപാടുകളാക്കാന്‍ പരമാവധി നോക്കും. പ്രൊഫൈലും പേജും നല്ലതുപോലെ കൊണ്ടു നടക്കാമെന്നു സ്വപ്‌നം കാണുന്നു. അനസ് എന്നോട് ഒരിക്കല്‍ ചോദിച്ചു..ടോ തനിക്കെന്തു പറ്റിയെന്ന്…25 വര്‍ഷം മുമ്പുള്ള കൂട്ടുകാരനുപോലും മനസ്സിലാകാത്ത ഫേസ്ബുക്ക് പരീക്ഷണം ഇനി വേണ്ടെന്നു കരുതുന്നത് ഒരു തോല്‍വിയല്ല, ഒരു തിരിച്ചറിവാണ്.
For the students of Toc-H Institute of Science and Technology (TIST) , the two-day techno-cultural fest “Advay” organized by their college was not just a platform to showcase their talent but a novel charity initiative to support poor patients at Ernakulam Government General Hospital.
The fund raised through registration and sponsorship for the fest held on February 23 and 24, was on
Thursday donated for providing free medicines and free dialysis to the poor patients. Nearly 52 colleges from the across the state participated in the fest. The college management also provided a financial assistance of Rs 50,000 to the family of Mr Babu Joseph who died due to renal failure.
“The students are aiming to extend the charity project for the benefit of poor patients at other hospitals in Kochi. We want the students to be highly socially- committed citizens. The fest has been a big success with nearly 15,000 students participating in it. From the time of conceiving such a fest, we decided to donate the fund for various charity programmes and the students whole heartedly supported it,” said TIST principal Dr Vincent H Wilson.
He added that the college would identify needy patients at the hospital in consultation with the hospital authorities and would undertake similar charity programmes in the coming days.
The fest emerged as a platform for the students to showcase their talents in various technical and cultural activities. Nearly 50 events, including performances by some of India’s best professional artistes, were organised as part of this year’s festival.
വീടിനു മുകളില്‍ സോളാര്‍ പാനലുകള്‍ വെച്ച് വൈദ്യുതി ചിലവ് ലാഭിക്കണമെന്ന് കരുതുന്നവര്‍ പലപ്പോഴും ഇതില്‍ നിന്നും പിന്തിരിയാന്‍ കാരണം ഭീമമായ ചെലവാണ്. എന്നാല്‍ ആരെങ്കിലും സൗജന്യമായി നിങ്ങളുടെ വീടിനു മുകളില്‍ ഒരു ‘സോളാര്‍ തോട്ടം’ ഉണ്ടാക്കിതരാമെന്നു പറഞ്ഞാലോ? അതും സെര്‍ച്ച് എന്‍ജിന്‍ രാജാവായ ഗൂഗിള്‍ തന്നെ. തമാശയല്ല , സോളാര്‍ സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് ഗൂഗിള്‍ ഇതിനു തയ്യാറാകുന്നത്.
തുടക്കത്തില്‍ നമുക്ക് ഇന്ത്യയില്‍ ലഭിക്കില്ല. അമേരിക്കയിലെ 25000ഓളം വീടുകള്‍ക്കു മുകളിലായാണ് ഈ സോളാര്‍ പാടം ഉണ്ടാക്കുന്നത്. 500 മെഗാവാട്ട് വൈദ്യുതിയാണ് ലക്ഷ്യം.
ഓരോ വീടിനും യോജിച്ച രീതിയിലാണ് സോളാര്‍ സിറ്റി പാനലുകള്‍ ഫിറ്റ് ചെയ്യുന്നത്. അതിനുശേഷം നിങ്ങളുടെ പഴയ ബില്ലുകള്‍ പരിശോധിച്ച് നിങ്ങള്‍ക്കായി ഒരു താരിഫ് നിശ്ചയിക്കും. തീര്‍ച്ചയായും ഇത് പൊതു കണക്ഷനേക്കാള്‍ വളരെ കുറവായിരിക്കും. ചുരുക്കത്തില്‍ നിങ്ങളുടെ ബില്ല് പ്രതിമാസം 1000 രൂപയാണെങ്കില്‍ ഗൂഗിള്‍ അത് 300 രൂപയാക്കി താഴ്ത്താന്‍ നിങ്ങളെ സഹായിക്കും. സോളാര്‍ പാനലിനുള്ള ഒരു ചെറിയ വാടകയും കൊടുക്കേണ്ടി വരും. എന്നാല്‍ ഇതൊന്നുമല്ല ഏറ്റവും ആകര്‍ഷകമായ കാര്യം. നിങ്ങളുടെ വീടിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള പാനലില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന അധികവൈദ്യുതി നിങ്ങള്‍ക്ക് കമ്പനിക്ക് വില്‍ക്കാനും സാധിക്കും. ക്ലീന്‍ എനര്‍ജി ലഭിക്കും. അതോടൊപ്പം പോക്കറ്റ് മണിയും.