ലാഭക്കൊയ്ത്ത്: വിപണിയില്‍ തിരുത്തല്‍

മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സിനും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയ്ക്കും ഇന്ന് തിരിച്ചടിയുടെ ദിവസമായിരുന്നു. കടുത്ത വില്‍പ്പന സമ്മര്‍ദ്ദം വിപണിയിലെ എല്ലാമേഖലയെയും ബാധിച്ചതോടെ സെന്‍സെക്‌സ് 227.76 പോയിന്റ് കുറഞ്ഞ് 20345.32ലും നിഫ്റ്റി 66.15 താഴേക്കിറങ്ങി 6120.30ലും ക്ലോസ് ചെയ്തു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. അതേസമയം ഈ സമ്മര്‍ദ്ദത്തിനിടയിലും ചെറിയ നേട്ടമുണ്ടാക്കാന്‍ ഫാര്‍മ കമ്പനികള്‍ക്കായി. ഇന്നു വ്യാപാരം ആരംഭിക്കുന്നതിനു മുമ്പു തന്നെ പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളും വിപണി വിദഗ്ധരും നിഫ്റ്റിയുടെ 6200-220 എന്ന സപ്പോര്‍ട്ടിങ് ലെവലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.  6200ലെത്താനുള്ള ഏത് ശ്രമവും നിക്ഷേപകരുടെ ലാഭമെടുക്കാനുള്ള നീക്കത്തിലേക്ക് നയിക്കുമെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഇന്നത്തെ വിപണി. കാരണം വിപണിയിലെ തകര്‍ച്ച മുഴുവന്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു. ഒരു മാസത്തിനിടയിലെ ഏറ്റവും വലിയ വിറ്റൊഴിയ്ക്കലാണ് ഇന്നു നടന്നത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളാന്‍ സാധ്യതയുള്ളത് ചെറിയ തോതിലെങ്കിലും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. അതേ സമയം സെബിയുടെ കര്‍ശനനിയന്ത്രണമുണ്ടെങ്കിലും വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നത് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം 17.45 ബില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഇന്ത്യയിലെത്തിയതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 20.52 ബില്യണ്‍ ഡോളറോളം എത്തിക്കഴിഞ്ഞു.
കഴിഞ്ഞ മൂന്നു നാലു ദിവസമായി കാത്തിരുന്ന തിരുത്തലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ഒരു പക്ഷേ, അടുത്ത ദിവസവും ഇത് തുടര്‍ന്നേക്കാം. എങ്കിലും അടുത്താഴ്ച നിഫ്റ്റി കൂടുതല്‍ കരുത്തോടെ തിരിച്ചെത്തി 6500ലേക്ക് കുതിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിക്ഷേപകര്‍ ലാഭമെടുക്കുന്നതു കൊണ്ടു മാത്രമുള്ള ഇത്തരം തിരുത്തലുകളോ ഭയത്തോടെ കാണേണ്ട ആവശ്യമില്ലെന്നാണ് അധികപേരും വ്യക്തമാക്കിയത്. മുന്നോട്ടുകുതിക്കുന്ന ബുള്‍മാര്‍ക്കറ്റിന് കൂടുതല്‍ കരുത്തും വ്യക്തതയും നല്‍കാന്‍ ഇത്തരം തിരിച്ചടികള്‍ കൊണ്ടു സാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
tata power co, Dr reddys Labs, Cipla, Hero honda Motors,Bharti Airtel എന്നീ ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ടാറ്റാ സ്റ്റീല്‍ 28.55 പോയിന്റ് താഴ്ന്ന് 649.70ലും സെസാ ഗോവ 12.90 കുറഞ്ഞ് 354.20ലും ഐ.ഡി.എഫ്.സി 6.45 താഴ്ന്ന് 205.30ലും വില്‍പ്പന അവസാനിപ്പിച്ചു. DLF, Reliance infrastructure ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടു.
വാങ്ങാവുന്ന ഓഹരികള്‍:
Aditya Birla Nuvo Ltd
Tata Steel
M&M
Unitech
Wockhardt(12 month)
Tata global
Uflex
Karnataka Bank

ഫേസ് ബുക്ക് ഗ്രൂപ്പ് വരുന്നു

ഒരു രാജ്യമായിരുന്നുവെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാവുമെന്നുറപ്പാണ്. അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ സോഷ്യല്‍ കമ്മ്യൂണിറ്റി ഗ്രൂപ്പ് സേവനവുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ്. ഫേസ്ബുക്കിനുള്ളില്‍ നിങ്ങള്‍ക്ക് മറ്റൊരു മിനിഫേസ് ബുക്ക് കൂടിയുണ്ടാക്കാമെന്ന് ചുരുക്കം. കാലിഫോര്‍ണിയയിലെ പാളോആള്‍ട്ടോയില്‍ ഇന്ന് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ സംവിധാനത്തെ കുറിച്ച് വിശദീകരിച്ചത്. പുതിയ സൗകര്യങ്ങള്‍

1 ഫേസ് ബുക്ക് ഗ്രൂപ്പ്: തീര്‍ത്തും വിപ്ലവാത്മകമായ സൗകര്യമാണിത്. കൂട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഇതിലേക്ക് വോട്ടോയും വീഡിയോയും അപ് ചെയ്യാനും സാധിക്കും. ഗ്രൂപ്പ് ചാറ്റ്, വിക്കി സ്റ്റൈല്‍ ഡോക്യുമെന്റ്‌സ് എന്നീ സൗകര്യങ്ങളുമുണ്ടാവും. ഇപ്പോള്‍ ഫേസ്ബുക്കില്‍ അപ് ചെയ്യുന്ന കാര്യങ്ങള്‍ എല്ലാ ഫ്രണ്ട്‌സിനും കാണാമെങ്കില്‍ പുതിയ സംവിധാനപ്രകാരം ആരൊക്കെ കാണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതിനായി നിശ്ചിതഗ്രൂപ്പുകള്‍ ഉണ്ടാക്കണമെന്നു മാത്രം.
പ്രൈഫൈല്‍ ഡൗണ്‍ലോഡിങ്: ഫേസ്ബുക്കിലെ നിങ്ങളുടെ പ്രൊഫൈല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള അനുമതിയാണിത്.

സ്വതന്ത്രമായ ഡാഷ്‌ബോര്‍ഡ്: തീര്‍ത്തും വ്യക്തിപരമായ ഒരു ഡാഷ്‌ബോര്‍ഡാണ് പുതിയ മാറ്റങ്ങളിലേ ശ്രദ്ധേയമായ മറ്റൊരു കാര്യം.
കാഴ്ചയില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.