Monthly Archives: November 2010
വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച
വില്‍പ്പനക്കാര്‍ കൂടി;വിപണി ഇടിഞ്ഞു
മുംബൈ: ഉച്ചയ്ക്കുശേഷം യൂറോപ്യന്‍ വിപണിയില്‍ നിന്നും ജി 20 ഉച്ചക്കോടിയില്‍ നിന്നും പുറത്തുവന്ന പ്രതികൂലവാര്‍ത്തകളെ തുടര്‍ന്ന് നിക്ഷേപകര്‍ ഉയര്‍ന്ന വിലയിലുള്ള ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ തുടങ്ങിയത് വിപണിയെ താഴേക്കു നയിച്ചു. കറന്‍സി പോലുള്ള ചില പൊതുകാര്യങ്ങളില്‍ ജി20 രാജ്യങ്ങള്‍ക്ക് സമവായത്തിലെത്താനായില്ലെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
സെന്‍സെക്‌സ് 286.62 പോയിന്റിടിഞ്ഞ് 20589.09ലും നിഫ്റ്റി 81.45 താഴ്ന്ന് 6194.25ലുമാണ് ഇന്ന് വില്‍പ്പന അവസാനിപ്പിച്ചത്.
എന്നാല്‍ ഇത് അനിവാര്യമായ ഒരു തിരുത്തലിന്റെ ഭാഗം മാത്രമാണെന്നും നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ഓഹരി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയൊരു കുതിപ്പിനു ശക്തിനേടാന്‍ നിഫ്റ്റി 6200-6100നും ട്രേഡിങ് നടത്തേണ്ടതുണ്ടെന്ന് അവര്‍ വിശദീകരിച്ചു.
അമേരിക്ക, യൂറോപ് മാര്‍ക്കറ്റുകളില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇപ്പോള്‍ വിപണിയിലുള്ള പവര്‍ഗ്രിഡ് എഫ്.പി.ഒയും വരാനിരിക്കുന്ന ഐ.പി.ഒകളും വാങ്ങുന്നതിനുവേണ്ടി നിക്ഷേപകര്‍ പണം സ്വരുകൂട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ്. ഈ സമ്മര്‍ദ്ദം താല്‍ക്കാലികം മാത്രമാണ്-എസ്.ബി.ഐ കാപ് സെക്യൂരിറ്റീസിന്റെ സഞ്ജയ് അഭിപ്രായപ്പെട്ടു.
സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 50.16 ശതമാനമാണ് ഈ ഓഹരിയുടെ മൂല്യം ഇടിഞ്ഞത്. അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോര്‍, ഡി.എല്‍.എഫ്, ഫെഡറല്‍ ബാങ്ക് ഓഹരികളിലും ഈ സമ്മര്‍ദ്ദം പ്രകടമായിരുന്നു. ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ സൂക്ഷിച്ചിരുന്ന ഓഹരികളാണ് ഇന്ന് അധികവും തകര്‍ച്ചയിലേക്ക് നീങ്ങിയതെന്ന് ഇതിലൂടെ വ്യക്തമാവും.
റിലയന്‍സ് പവര്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പിപാവ് ഷിപ്‌യാര്‍ഡ്, ഹിന്‍ഡാല്‍കോ, തെര്‍മെക്‌സ് ലിമിറ്റഡ് കമ്പനികള്‍ ഇന്നും നേട്ടമുണ്ടാക്കി. ബാങ്കിന്റെ മേഖലയില്‍ യൂകോ, സിന്‍ഡിക്കേറ്റ് ബാങ്കുകളും മരുന്നുകമ്പനികളുടെ കൂട്ടത്തില്‍ ലൂപിനും ഇന്നു തരക്കേടില്ലാത്ത ദിവസമായിരുന്നു.
നാളെ രണ്ടാം പാദഫലം പുറത്തുവരുന്ന പ്രമുഖ കമ്പനികള്‍:
wockhardt
V-guard
scooters india
Educomp
india cement
HPCL
indraprasthagas
വാങ്ങാവുന്ന ഓഹരികള്‍
പഞ്ചാബ് നാഷനല്‍ ബാങ്ക്
ഏഷ്യന്‍ പെയിന്റ്‌സ്
ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍
സെയില്‍
ഗോദാവരി പവര്‍
ടിന്‍പ്ലേറ്റ്
റിലയന്‍സ് പവര്‍
സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു
സെന്‍സെക്‌സ് 57 പോയിന്റ് ഇടിഞ്ഞു
മുംബൈ: മുംബൈ ഓഹരി സൂചികയായ സെന്‍സെക് ഇന്ന് 56.77 പോയിന്റ് താഴ്ന്ന് 20875.71ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17.90 കുറഞ്ഞ് 6283.65ലും ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൂചിക മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെങ്കിലും അമേരിക്ക, യൂറോപ്പ് വിപണികളില്‍ പ്രകടമായ ചാഞ്ചാട്ടം മൂലം നിക്ഷേപകര്‍ ഓഹരികള്‍ കൈവശം വയ്ക്കാതെ വിറ്റൊഴിവാക്കുന്നതാണ് വിപണിയിലെ ഇടിവിനു പ്രധാനകാരണം. ഇതിനിടയിലും മികച്ച രണ്ടാം പാദഫലവും അനുകൂലവാര്‍ത്തകളും ചില പ്രത്യേക ഓഹരികളുടെ വിലയില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. തുടക്കം ഇടിവോടുകൂടിയായിരുന്നെങ്കിലും ബ്ലുചിപ്പ് ഓഹരികളില്‍ വാങ്ങല്‍ ശക്തമായതിനെ തുടര്‍ന്ന് വിപണിയില്‍ പച്ച കത്തിയിരുന്നു. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഇത് ചുവപ്പിലേക്കിറങ്ങാന്‍ തുടങ്ങി.വാച്ച്, ജ്വല്ലറി, സണ്‍ഗ്ലാസ് മേഖലയിലെ പ്രമുഖ കമ്പനിയായ ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റ ദിവസം കൊണ്ട് 326.95 രൂപയുടെ അധികമൂല്യത്തോടെ 4149.85ലാണ് വില്‍പ്പന അവസാനിച്ചത്. ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, സണ്‍ ടി വി നെറ്റ് വര്‍ക്ക്, ശ്രീ രേണുകാ ഷുഗേഴ്‌സ് തുടങ്ങിയ കമ്പനികളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം തൊട്ടുമുമ്പത്തെ ദിവസം നേട്ടമുണ്ടാക്കിയ കമ്പനികള്‍ക്കെല്ലാം ഇന്ന് തിരിച്ചടിയേറ്റു.കോള്‍ഗേറ്റ്, നെസ്‌ലെ ഇന്ത്യ, അംബുജാ സിമന്റ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, തെര്‍മാക്‌സ് ലിമിറ്ററ്റ് കമ്പനികളുടെ ഓഹരികളാണ് നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ മുന്നിലുള്ളത്.നാളെ രണ്ടാം പാദഫലം പ്രഖ്യാപിക്കുന്ന ഓഹരികളില്‍ aarti industries, ആന്ധ്ര, സിമന്റ്, അപ്പോളോ ടയേഴ്‌സ്, ഭാരതി ഷിപ്പ്‌യാര്‍ഡ്, സിപ്ല,ഗുജറാത്ത് എന്‍ ആര്‍.ഇ കോക്ക്, precision pipes, റാന്‍ബാക്‌സി ലാബ്, വെസ്റ്റ് കോസ്റ്റ് പേപ്പര്‍ എന്നിവയുടെ പ്രകടനം നിര്‍ണായകമാണ്.നാളെ വാങ്ങാവുന്ന ഓഹരികള്‍: പോളാരിസ്, യൂനിടെക്, അപ്പോളോ ടയേഴ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, ഐ.ഡി.എഫ്.സി, ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്,
സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ആഗോളവിപണിയില്‍ നിന്നു കാര്യമായ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ വില്‍പ്പനസമ്മര്‍ദ്ദവുമായി ഇന്നും രംഗത്തെത്തിയെങ്കിലും ഉച്ചയ്ക്കുശേഷം വാങ്ങല്‍ ശക്തമായതോടെ വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ റെക്കോഡ് ഉയരം തിങ്കളാഴ്ച ഭേദിക്കുമെന്നാണ് നിക്ഷേപകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിന് അനുകൂലമായ നിരവധി രാഷ്ട്രീയ, സാമ്പത്തിക ഘടകങ്ങളും ഉണ്ടായിരുന്നു.എന്നാല്‍ അമേരിക്ക, യൂറോപ്പ് വിപണികളിലെ സമ്മര്‍ദ്ദം ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കും പടരുകയാണ് ചെയ്തത്. ആശങ്കയിലായ നിക്ഷേപകര്‍ ഉയര്‍ന്ന വിപണിയില്‍ നിന്ന് പരമാവധി ലാഭം നേടുകയെന്ന ലക്ഷ്യത്തോടെ വിറ്റൊഴിക്കാന്‍ തുടങ്ങിയത് സമ്മര്‍ദ്ദമുണ്ടാക്കി. ഇന്നു രാവിലെ നിക്ഷേപകര്‍ ലാഭക്കൊയ്ത്തിനിറങ്ങിയതോടെ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി.
പക്ഷേ, എഫ്.എം.സി.ജി, റിയാലിറ്റി, ഐ.ടി, മെറ്റല്‍ ഓഹരികള്‍ വാങ്ങാന്‍ ഒരു കൂട്ടം നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളില്‍ നിന്ന് വിപണി ഉയര്‍ത്തെഴുന്നേറ്റു. സെന്‍സെക്‌സ് 80.10 പോയിന്റ് വര്‍ധിച്ച് 20932.48ലും നിഫ്റ്റി 28.35 പോയിന്റുയര്‍ന്ന് 6301.55ലും വില്‍പ്പന അവസാനിപ്പിച്ചു.
കോള്‍ ഇന്ത്യ ഐ.പി.ഒ സമയത്ത് ഉണ്ടായതിനു സമാനമായ ഒരു ഫണ്ട് ഔട്ട് ഫ്‌ളോയ്ക്ക് വിപണിയില്‍ സാധ്യത തെളിയുന്നുണ്ട്. പവര്‍ ഗ്രിഡ് എഫ്.പി.ഒ വാങ്ങുന്നതിനായി ഓഹരികള്‍ മികച്ച ലാഭത്തില്‍ വിറ്റൊഴിവാക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കാന്‍ സാധ്യതയുണ്ട്. ദ്വിതീയ മാര്‍ക്കറ്റിലെത്തിയ കോള്‍ഇന്ത്യ പോലുള്ള ഓഹരികളുടെ പ്രകടനം ഈ തീരുമാനത്തിന് ആക്കം കൂട്ടും.
ജെറ്റ് എയര്‍വേയ്‌സ്, ടി വി എസ് മോട്ടോഴ്‌സ്, നെസ്‌ലെ ഇന്ത്യ, കോള്‍ഗേറ്റ്, ഇന്ത്യ ബുള്‍ റിയല്‍ എസ്‌റ്റേറ്റ്, പെട്രോനെറ്റ് എല്‍.എന്‍.ജി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കഴിഞ്ഞ കുറെ ദിവസമായി മികച്ച പ്രകടനം നടത്തുന്ന എസ്.ബി.ഐയ്ക്ക് ഇന്ന് നഷ്ടത്തിന്റെ ദിവസമായിരുന്നു. ഐ.ഡി.എഫ്.സി, patni computers, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിലും ഇടിവ് തട്ടി.
വാങ്ങാവുന്ന ഓഹരികള്‍:
ഐ.എഫ്.സി.ഐ, പ്രൊവോഗ്, ഡിഷ് ടിവി, എംകോ, സത്യം കംപ്യൂട്ടേഴ്‌സ്, ജയപ്രകാശ് അസോസിയേറ്റ്‌സ്.
നാളെ ഫലം പ്രഖ്യാപിക്കുന്ന പ്രമുഖ കമ്പനികള്‍:
Vardhman Industries
State Trading Corporation of India
Sonata Software
Sahara Housingfina Corporation
Ruchi Infrastructure
Ruchi Soya Industries
Provogue (India)
Hanung Toys and Textiles
DLF
Bharat Petroleum Corporation
Bharti Airtel
റോക്ക് മെല്‍റ്റ് വരവായി -video
ലാഭക്കൊയ്ത്തില്‍ വിപണിയ്ക്ക് ക്ഷീണം
ഓഹരി വ്യാപാരത്തിന് ഒരു ബജറ്റ്
നിങ്ങള്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? ഏതെങ്കിലും ഒരിടത്ത് ഡി.പി എക്കൗണ്ട് തുറന്ന് ഉള്ള പണമ്ലെലാം അവിടെ നിക്ഷേപിച്ച്, പിന്നീട് പണമെല്ലാം പോയോ,,എന്നു വിളിച്ചുപറഞ്ഞു നടക്കുന്ന ആയിരങ്ങളില്‍ ഒരാളാവാതിരിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ?
നിക്ഷേപകരെ നമുക്ക് രണ്ടായി തരംതിരിക്കാം. കൈയില്‍ പ്രത്യേകിച്ച് നീക്കിയിരിപ്പൊന്നുമില്ലെങ്കിലും പ്രതിമാസം ഒരു നിശ്ചിതതുക നിക്ഷേപിക്കാന്‍ തയ്യാറുള്ളവരാണ് ആദ്യത്തെ വിഭാഗം.
കൈയിലോ ബാങ്കിലോ കരുതി വച്ചിരിക്കുന്ന പണുളളവരും ഗോള്‍ഡ് ലോണിയിലൂടെയോ ചിട്ടിയിലൂടെയോ തുക സമാഹരിക്കാന്‍ കഴിവുള്ളവരുമാണ് രണ്ടാമത്തെ വിഭാഗത്തില്‍ പെട്ടത്.
ആദ്യത്തെ വിഭാഗത്തെ നമുക്ക് പരിഗണിക്കാം. ഈ വിഭാഗത്തിന് ഡി.പി എക്കൗണ്ട് തുറന്നതിനുശേഷം വാങ്ങാന്‍ ഏറ്റവും യോജിച്ച രണ്ടോ മൂന്നോ ഷെയറുകള്‍ കണ്ടെത്തണം. ഉദാഹരണത്തിന് 2000 രൂപയാണ് ഒരു മാസം നിക്ഷേപിക്കാന്‍ കഴിയുന്നത് എന്നിരിക്കട്ടെ. ഉദാഹരണത്തിന് ഫെഡറല്‍ ബാങ്കില്‍ ഒരു വര്‍ഷം മുമ്പ് 2000 രൂപ വച്ച് നിക്ഷേപിച്ചു വരുന്ന ഒരാള്‍ക്ക് എത്ര ലാഭം കിട്ടുമെന്ന് നോക്കാം.
ജനുവരിയില വില 256 രൂപയാണെന്നിരിക്കട്ടെ.നമുക്ക് ഏഴ് ഓഹരികളാണ് 2000 രൂപയ്ക്ക് കിട്ടുക. ജൂലൈ വരെ നമുക്ക് പ്രതിമാസം 7 ഏണ്ണം വീതം വാങ്ങാന്‍ പറ്റും. തൊട്ടടുത്ത മൂന്നു മാസം ആറെണ്ണം വീതവും.(കാരണം ഓഹരിയുടെ വില കൂടുന്നുണ്ട്) അതിനടുത്ത മാസങ്ങളില്‍ നാലെണ്ണം വീതവും വാങ്ങി വയ്ക്കാം. 49+18+8=75 ഓഹരികള്‍ കൈയിലായി. ഇനി എത്ര തുക ചെലവായിയെന്ന് നോക്കാം. 12×2000=24000.00rs. ഇനി ഇപ്പോള്‍ ഷെയറിനുള്ള വില നോക്കാം. 495.65 രൂപയാണ്. അപ്പോള്‍ 75 ഓഹരികളുടെ വില 37173.75 രൂപയാണ്. ലാഭം 17173.75 രൂപ. ഇനി ശതമാനകണക്കില്‍ നോക്കിയാല്‍ ലാഭം 52 ശതമാനത്തോളം വരും. ഇത്രയില്ലെങ്കിലും ബാങ്കിലും പോസ്റ്റ് ഓഫിസിലും ഇട്ടാല്‍ കിട്ടുന്ന പണത്തിന്റെ ഇരട്ടിയെങ്കിലും കിട്ടും.
ഇനി രണ്ടാമത്തെ വിഭാഗത്തെ പരിഗണിക്കാം. ഈ ഗ്രൂപ്പില്‍ നിക്ഷേപിക്കുന്നത് 50000 രൂപയാണ്. ഈ തുകയെ നമുക്ക് മൂന്നായി തരം തിരിക്കേണ്ടതുണ്ട്. 20000+20000+10000. എന്ന ക്രമത്തില്‍ പണത്തെ ഭാഗിക്കണം. 20000 ദീര്‍ഘകാലനിക്ഷേപത്തിലും 20000 ട്രേഡിങിനും 10000 റിസര്‍വ് മണിയായും മാറ്റി വയ്ക്കുക.
ഏറ്റവും മികച്ച ഓഹരികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതില്‍ ഏറ്റവും മികച്ചതേതെന്ന് കണ്ടെത്തി വേണം ദീര്‍ഘകാലനിക്ഷേപത്തിനൊരുങ്ങാന്‍. ഇവിടെ നിങ്ങള്‍ക്ക് ഒരു ഓഹരി വിദഗ്ധന്റെ സേവനം തേടാം. ഉദാഹരണത്തിന് ഡിഷ് ടിവിയുടെ ഓഹരിയിലാണ് നിങ്ങള്‍ ഒരു വര്‍ഷം മുമ്പ് പണം നിക്ഷേപിക്കുന്നതെങ്കില്‍ ഒരു വര്‍ഷം കൊണ്ട് അത് വളര്‍ന്ന് 37390 രൂപയായിട്ടുണ്ടാവും. നിങ്ങള്‍ക്ക് അധികം ലഭിക്കുന്നത് 17390 രൂപയാണ്.
ഇനി ട്രേഡിങിനായി മാറ്റിവച്ച തുകയെ കുറിച്ച് പരിശോധിക്കാം. ഒരു ഓഹരി വാങ്ങി കഴിഞ്ഞാല്‍ അതില്‍ ഒരു വളര്‍ച്ചാനിരക്കും നിങ്ങള്‍ കാണണം. അത് ചുരുങ്ങിയത് 1 ശതമാനമായികൊള്ളട്ടെ. ഇങ്ങനെ കണക്കുകൂട്ടുമ്പോള്‍ പ്രതിമാസംം ഏറ്റവും ചുരുങ്ങിയത് നമുക്ക് അഞ്ച് ട്രേഡിങുകള്‍ നടത്താന്‍ കഴിയും. അത് ഉയര്‍ന്ന വിപണിയിലായാലും താഴ്ന്ന വിപണിയിലായാലും. കാരണം എപ്പോഴും ലാഭം മാത്രം പ്രതീക്ഷിക്കരുത്. സ്‌റ്റോപ്പ് ലോസ് വച്ചുവേണം ഓഹരികള്‍ കൈകാര്യം ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ 20000 ഒരു മാസം അഞ്ച് ട്രേഡിങ് നടത്തിയാല്‍ ഒരു ലക്ഷത്തിന്റെ വാങ്ങല്‍ നടന്നുവെന്ന് കരുതാം. ഒരു ലക്ഷത്തിന്റ 1 ശതമാനമായി നമ്മള്‍ മനസ്സില്‍ കണക്കുകൂട്ടിനോക്കിയാല്‍ ലഭിക്കുന്ന പണം 1000 രൂപ. പ്രതിവര്‍ഷം 12000 രൂപ.
ഇനി റിസര്‍വ് പണം എന്തിനാണെന്ന് നോക്കാം. നമ്മള്‍ മികച്ച ഓഹരികള്‍ വാങ്ങിയാലും ചിലപ്പോള്‍ അപ്രതീക്ഷിതമായ കാരണങ്ങളാല്‍ വില കുറഞ്ഞേക്കും. ഇത്തരം സാഹചര്യത്തില്‍ ഓഹരിയെ കുറിച്ച് നമുക്ക് ഉറച്ചവിശ്വാസമുണ്ടെങ്കില്‍ 10000 രൂപയ്ക്ക് കൂടി അതു തന്ന വാങ്ങാം. അങ്ങനെ വരുമ്പോള്‍ നേരത്തെ വാങ്ങിയ ഉയര്‍ന്നവിലയും രണ്ടാമത് വാങ്ങിയ താഴ്ന്ന വിലയും ചേര്‍ന്ന് ഓഹരി വില ആവറേജ് ചെയ്യപ്പെടും. മികച്ച ഓഹരിയായതുകൊണ്ട് വില പെട്ടെന്ന് ഉയരുകയും ആ ഓഹരികള്‍ വിറ്റൊഴിവാക്കാന്‍ സാധിക്കുകയും ചെയ്യും. ആദ്യം വാങ്ങിയ വിലയിലെത്തികഴിഞ്ഞാല്‍ 10000 വീണ്ടും റിസര്‍വ് മണിയാക്കി മാറ്റിവയ്ക്കാം.
ഇത്തരത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കുന്ന വരുമാനം 17390+12000. ലാഭം ഇവിടെ 60 ശതമാനത്തോളം. ഇത് മുന്നോട്ടു വയ്ക്കുന്ന ഒരു ആശയം മാത്രമാണ്. ഇതില്‍ വ്യക്തിപരമായ മാറ്റങ്ങള്‍ വരുത്തി ഓരോരുത്തര്‍ക്കും അവരുടെതായ ഒരു രീതി കണ്ടെത്താവുന്നതാണ്.