യുലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുവെന്ന മെച്ചമുണ്ടെങ്കിലും യൂലിപ് ഒരു തരം മ്യൂച്ചല്‍ ഫണ്ട് തന്നെയാണ്.് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒട്ടുമിക്ക കാര്യങ്ങള്‍ ഇവിടെയും ബാധകമാണ്. നിക്ഷേപകരുടെ അറിവില്ലായ്മയാണ് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നത്. യൂലിപ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്.
1 ഫണ്ട് അലോട്ട്‌മെന്റ് എത്രയെന്ന് ചോദിച്ചു മനസ്സിലാക്കണം. നിങ്ങള്‍ നല്‍കുന്ന ആദ്യ തവണയില്‍ എത്ര നിക്ഷേപത്തിനായി പോവുന്നു? കമ്മീഷനും,മറ്റു കമ്പനി ചെലവുകള്‍ക്കായി എത്ര പോവുന്നു എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. നിക്ഷേപത്തിലേക്ക് 90 ശതമാനത്തിലധികം തുക നീക്കിവയ്ക്കാത്ത ഉല്‍പ്പന്നങ്ങളെ നിരാകരിക്കുക.
2 ഓഹരി സൂചികകള്‍ ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത് ചേരാതിരിക്കുന്നതാണ് നല്ലത്. കാരണം അപ്പോള്‍ വാങ്ങുന്ന യൂനിറ്റുകള്‍ക്ക് മൂല്യം കുറവായിരിക്കും.
3 ലോക്കിങ് പിരിയഡ് എത്ര സമയത്തേക്കാണെന്ന് മനസ്സിലാക്കണം. അതിനേക്കേള്‍ പ്രാധാന്യമുള്ളതാണ്. എത്രകാലത്തേക്കാണ് നിങ്ങളുടെ പോളിസി ചേര്‍ത്തിയിട്ടുള്ളതെന്ന കാര്യം. അഞ്ചുവര്‍ഷം കഴിഞ്ഞ് എടുക്കാമെന്ന് നിങ്ങളുടെ ഏജന്റ് പറയും. പക്ഷേ, പോളിസി ചേര്‍ത്തിട്ടുണ്ടാവുക 15 വര്‍ഷത്തിനോ 20 വര്‍ഷത്തിനോ ആയിരിക്കും. തീര്‍ച്ചയായും നിങ്ങളുടെ പണം കമ്പനിയുടെ ഫണ്ട് മാനേജര്‍മാര്‍ അത്രയും കാലത്തിനു പ്ലാന്‍ ചെയ്തിട്ടായിരിക്കും വിവിധ കമ്പനി ഓഹരികളില്‍ നിക്ഷേപിക്കുക. പെട്ടെന്ന് നിങ്ങള്‍ പണം ആവശ്യപ്പെട്ടാല്‍ അതുകൊണ്ടുണ്ടാവുന്ന നഷ്ടത്തിനുള്ള ഉത്തരവാദി നിങ്ങള്‍ തന്നെയാണ്. അതുകൊണ്ട് എത്ര കാലമാണോ തിരഞ്ഞെടുക്കുന്നത് അത്ര കാലം കാത്തിരിക്കാന്‍ തയ്യാറാവണം. അഞ്ചുവര്‍ഷം എന്നു പറയുന്നത് ലോക്കിങ് പിരിയഡ് മാത്രമാണ്.
4 പണം തിരിച്ചെടുക്കുന്ന സമയവും നിര്‍ണായകമാണ്. ഓഹരി സൂചികകള്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് പണം തിരിച്ചെടുക്കുന്നതാണ് നല്ലത്. അല്ലാതെ നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വിപണി മൂല്യം കൂടികൊള്ളണമെന്നില്ല.
ഒരു പോളിസിയില്‍ ചേരുമ്പോള്‍ ഒരു കരാറിലാണ് നിങ്ങള്‍ ഒപ്പിടുന്നത്. ആ കരാര്‍ ഒപ്പിടുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ വ്യക്തമായി മനസ്സിലാക്കണം. അതു മനസ്സിലാക്കാതെ, വിപണി നോക്കാതെ ബാങ്ക് നിക്ഷേപം പണമെടുക്കാന്‍ ഓടുന്നവര്‍ക്കാണ് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്. യൂലിപ്പിലായാലും മ്യൂച്ചല്‍ ഫണ്ടിലായാലും ഓഹരി വിപണിയിലായാലും അറിഞ്ഞു നിക്ഷേപിക്കണം.

ടൈക്കൂണുകള്‍ വീണു, ഇനി ബിസയറിന്റെ കാലം

ടൈക്കൂണ്‍ ബിസിനസ് എംപയര്‍, വണ്ടര്‍ വേള്‍ഡ്, ജപ്പാന്‍ ലൈഫ് ഇന്ത്യ,നാനോ എക്‌സല്‍ പോലുള്ള മണിച്ചെയിന്‍ തട്ടിപ്പുകമ്പനികളില്‍ പണം നിക്ഷേപിക്കരുതെന്നും ഇത്തരം കമ്പനികളെ കുറിച്ച് അറിവുള്ളവര്‍ അത് പോലിസിനു കൈമാറണമെന്നും കേരള പോലിസ് ഐ.ജിയാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. ജീവിതാവസാനം വരെ സ്ഥിര വരുമാനം, നിക്ഷേപം ഇരട്ടിപ്പിക്കുന്നു തുടങ്ങിയ മോഹനവാഗ്ദാനങ്ങളില്‍ കുരുങ്ങിയത് അധ്യാപകരും അഭിഭാഷകരും ഡോക്ടര്‍മാരും ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരുമാണെന്നതാണ് യാഥാര്‍ഥ്യം. സ്വാഭാവികമായും ഏതൊരു നെറ്റ്‌വര്‍ക്കിന്റെ തുടക്കത്തില്‍ കണ്ണികളാവുന്നവര്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കും. പക്ഷേ, നെറ്റ് വര്‍ക്ക് നൂറില്‍ നിന്നു പതിനായിരത്തിലേക്കും പതിനായിരത്തില്‍ നിന്നു ലക്ഷത്തിലേക്കോ വ്യാപിക്കുന്നതോടെ ഏതൊരു മണിച്ചെയിന്‍ ബിസിനസിനു സംഭവിക്കുന്ന നാശം അതിനും സംഭവിക്കും. പണം കിട്ടിയെന്നു പറയുന്നവര്‍ നൂറില്‍ താഴെയായിരിക്കും. അതേ സമയം പണം നഷ്ടപ്പെട്ടവര്‍ പതിനായിരങ്ങളും. കേരളത്തില്‍ റീട്ടെയില്‍ വില്‍പ്പനകേന്ദ്രങ്ങളുടെ ശൃംഖലതന്നെ സ്ഥാപിക്കുമെന്ന മോഹനവാഗ്ദാനവുമായി ഒരു കമ്പനി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുകയാണ് ആ കമ്പനിയുടെ ലക്ഷ്യം. ഓരോ നിയോജകമണ്ഡലത്തിലും 1200 പേരെ അംഗങ്ങളാക്കി കൊണ്ടുള്ള ബൃഹത്തായ പദ്ധതിയാണ് കമ്പനി മുന്നോട്ടുവയ്ക്കുന്നത്. അവര്‍ പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ അത് 140×1200=168000×10500(തുടക്കത്തില്‍ വേണമെന്നു പറയുന്ന തുക)=1764000000രൂപയുടെ വെട്ടിപ്പായിരിക്കും നടക്കുക. ഇത്തരത്തില്‍ പല മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും കേരളവിപണിയില്‍ പരീക്ഷണം നടത്തി പോയതാണ്. നിരവധി കേസുകള്‍ ഇപ്പോഴും നിലവിലുണ്ട്. കേന്ദ്രസര്‍ക്കാര്‍ റീട്ടെയില്‍ മേഖലയില്‍ പോലും വിദേശനിക്ഷേപം അനുവദിക്കാനുള്ള ഒരുക്കത്തിലാണ്. മള്‍ട്ടി ബ്രാന്‍ഡുകളുടെ മാളുകള്‍ ഗ്രാമങ്ങളില്‍ പോലുമെത്തുമ്പോള്‍ എന്തു ബിസെ..ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇത് അമേരിക്കന്‍ ബൈനറി രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മണിച്ചെയിന്‍ കമ്പനിയാണെന്നു തന്നെയാണ്. എം.എല്‍.എം അല്ല, മണിച്ചെയിന്‍ എന്നെല്ലാം പറയുകയാണെങ്കില്‍ അതു തന്നെയാണ് ശുദ്ധതട്ടിപ്പെന്നതാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. ഇതിന്റെ ഓഹരികളാണെന്നു പറഞ്ഞു മണിച്ചെയിന്‍ രീതിയില്‍ ഇപ്പോള്‍ വില്‍പ്പന നടത്തുന്നതുമുഴുവന്‍ ഒരു തട്ടിപ്പിനുള്ള കോപ്പുകൂട്ടലാണ്. 2012ല്‍ ഇവര്‍ ഓടിച്ചെന്നാല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. തുടക്കത്തില്‍ ചേര്‍ന്നവരെ സംതൃപ്തിപ്പെടുത്താന്‍ ചിലയിടങ്ങളില്‍ ഇവര്‍ സ്ഥലങ്ങള്‍ വാങ്ങിവച്ചിട്ടുണ്ട്.. പക്ഷേ, അടിസ്ഥാനപരമായി പെട്ടെന്നു പണക്കാരനാവാനുള്ള പാവങ്ങളുടെ ത്വരയെ മോട്ടിവേഷന്‍ ക്ലാസ്സുകളിലൂടെ വളര്‍ത്തിയെടുത്ത് പണം അടിച്ചുമാറ്റാനുള്ള ഒരുക്കത്തിലാണിവര്‍. ശ്രദ്ധിക്കൂ..നാനോ എക്‌സലിനും ടൈക്കൂണിനും പിറകെ ബിസാരെയും വരും കാത്തിരിക്കുക.

ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത. കഴിഞ്ഞ നവംബറിലെഴുതിയ ഇക്കാര്യം ശരിയെന്നു കാലം തെളിയിച്ചു

https://shinod.in/index.php/archives/548