കിസാന്‍ വികാസ് പത്ര തട്ടിപ്പോ?

കിസാന്‍ വികാസ് പത്രയേക്കാള്‍ നല്ലത് ബാങ്ക് ഡിപ്പോസിറ്റുകളാണെന്നു പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിയ്ക്കും. സാധാരണ മൂന്നു കാര്യങ്ങള്‍ ലക്ഷ്യമാക്കിയാണ് നമ്മള്‍ പണം നിക്ഷേപിക്കുന്നത്. പലിശ, ലിക്വിഡിറ്റി, നികുതി ലാഭം. ഈ മൂന്നു കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും ബാങ്ക് ഡിപ്പോസിറ്റുകളാണ് ലാഭമെന്നു മനസ്ലിലാകും.

1 കുറഞ്ഞ പലിശനിരക്ക്

പുതിയ കിസാന്‍ പത്രയുടെ കാലാവധി എട്ടുവര്‍ഷവും നാലുമാസവുമാണ്. ഈ കാലയളവില്‍ പണം ഇരട്ടിയാവുമെന്നാണ് വാഗ്ദാനം. അപ്പോള്‍ പലിശനിരക്ക് ഏകദേശം 8.68 ശതമാനം മാത്രം. ബാങ്കുകള്‍ 8.9 ശതമാനം നല്‍കുന്നുണ്ട്. കൂടാതെ സീനിയര്‍ സിറ്റിസണ്‍സിന് ഒരു അരശതമാനം അധികം ലഭിക്കുകയും ചെയ്യും.

2 ലിക്വിഡിറ്റി

പ്രതിസന്ധി ഘട്ടത്തിലാണ് നിക്ഷേപം നമുക്ക് തുണയാകേണ്ടത്. അതേ, അത്യാവശ്യത്തിന് പണം നമ്മുടെ കൈയില്‍ കിട്ടണം. ഇന്ദിരാ വികാസ് പത്രയ്ക്ക് രണ്ടു വര്‍ഷവും ആറു മാസവും ലോക്കിങ് പിരിയഡാണ്. എന്നാല്‍ ഇന്നു പല ബാങ്കുകളും ഡിപ്പോസിറ്റ് ബ്രെയ്ക്ക് ചെയ്യുമ്പോള്‍ പിഴ പോലും ചുമത്തുന്നില്ല. കൂടാതെ ഇന്ദിരാ വികാസ് പത്രയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് യാതൊരു മെച്ചവുമില്ല

3 നികുതി ലാഭം

ഇക്കാലത്ത് ബാങ്കുകള്‍ തന്നെ നികുതി ലാഭിക്കാവുന്ന നിരവധി ഫണ്ടുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. 80 സി പ്രകാരം ഒന്നര ലക്ഷം രൂപവരെ ഇത്തരത്തില്‍ ലാഭിക്കാനാകും. ഇന്ദിരാ വികാസ് പത്രയിലൂടെ ലഭിക്കുന്ന പലിശയ്ക്കും നികുതി നല്‍കേണ്ടതുണ്ട്. പിന്നെന്താണ് വ്യത്യാസം.

4 സുരക്ഷിതത്വം

വികാസ് പത്രയ്ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സംരക്ഷണമുണ്ടെന്ന വാദവും അംഗീകരിക്കാനാകില്ല. കാരണം കേന്ദ്രഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ തന്നെയാണ് ഡിപ്പോസിറ്റ് ചെയ്യുന്നത്.

ചുരുക്കത്തില്‍ നിലവിലുള്ള വികാസ് പത്രയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് ബാങ്ക് ഡിപ്പോസിറ്റുകള്‍. കള്ളപ്പണം വെളുപ്പിക്കാന്‍ വികാസ് പത്ര വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ദിരാ വികാസ് പത്ര നിര്‍ത്തി വെച്ചത്. മാറ്റങ്ങളോടെയെത്തിയ കിസാന്‍ വികാസ് പത്രയ്ക്ക് നിക്ഷേപകരെ ആകര്‍ഷിയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും.

story published in oneindia

Destination Mars

To touch the land in Mars PSLV-C25 took off from Sriharikota yesterday.  “I am happy to announce that the Mars orbiter mission first phase is a success,” said Indian Space Research Organization chairman K Radhakrishnan.

Critics are of the opinion that the mission is not involved any new technology and the 460 crores spend for the mission could have been spend on GSLV which will help ISRO enhance its commercial worth. ISRO chief K Radhakrishnan said that all the criticisms are baseless and it will help ISRO enhance its brand value and credibility. He also pointed out that Chandrayan -1 , which faced criticism , was the first and only mission which found moisture in Moon’s polar region.

ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ

ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.
യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 365 ദിവസകാലാവധി അനുവദിക്കുന്നത് തുടരും. നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. അത്യാവശ്യ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് സമയം 24 മണിക്കൂറാക്കി കുറയ്ക്കുകയായിരുന്നു.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌